ഇന്ന് നമ്മൾ മൈക്രോ കൺട്രോളറുകളുടെ ലോകത്തേക്ക് കടക്കുകയാണ് അതിശയിപ്പിക്കുന്ന ഉപകരണമായ Arduino UNO കുറിച്ച് നമുക്ക് പഠിക്കാം അതിനുമുമ്പ് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ
കുട്ടികളായിരുന്നപ്പോൾ നമ്മൾ കണ്ടിട്ടുള്ള കളിപ്പാട്ടങ്ങളെ പറ്റി ആലോചിച്ചു നോക്കൂ, റിമോട്ട് ഉപയോഗിച്ച് ഓടുന്ന കാർ, സംസാരിക്കുമ്പോൾ തിരിച്ചു പറയുന്ന പൂച്ച, ഇങ്ങനെ പുതിയ കളിപ്പാട്ടങ്ങൾ നോക്കുകയാണെങ്കിൽ തൊടുമ്പോൾ കരയുന്ന പാവ, തുടങ്ങി പലവിധ കളിപ്പാട്ടങ്ങൾ ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടില്ലേ!
ഇത്തരം നിരവധി സൃഷ്ടികളിലെ മാജിക് മൈക്രോ കൺട്രോളർ എന്ന ചെറിയ തലച്ചോറിൽ നിന്നാണ് വരുന്നത്.
എന്താണ് Arduino

ഇലക്ട്രോണിക്സ് പ്രോജക്ടുകൾക്കായി പ്രത്യേകം രൂപകല്പന ചെയ്ത പ്രോഗ്രാം ചെയ്യാവുന്ന ചെറിയ കമ്പ്യൂട്ടറുകളാണ് ഓർഡിനോ. ശരിക്കും ഒരു ക്യാൻവാസ് പോലെയാണ്- നമ്മുടെ ക്രിയേറ്റിവിറ്റിക്കനുസരിച്ച് പടങ്ങൾ വരയ്ക്കാൻ സാധിക്കുന്നത് പോലെ, Arduino ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഇലക്ട്രോണിക്സ് പ്രോജക്ടുകൾ ഉണ്ടാക്കാനായി സാധിക്കും. എൽഇഡികൾ, സെൻസറുകൾ, മോട്ടോറുകൾ, തുടങ്ങിയവ തമ്മിൽ ബന്ധിപ്പിച്ച് നിങ്ങളുടെ ആശയങ്ങൾക്ക് ജീവൻ കൊണ്ടുവരാനായി സാധിക്കും
വളരെ വ്യത്യസ്തങ്ങളായ ഇലക്ട്രോണിക്സ് പ്രോജക്ടുകൾ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഡെവലപ്പർ ബോർഡ് ആണ് Arduino, പ്രോഗ്രാം കോഡ് വ്യത്യാസപ്പെടുത്തി കൊണ്ട് വിവിധതരം പ്രോജക്ടുകൾ ചെയ്യാൻ ഓർഡിനോയ്ക്ക് ആകും.
Arduino IDE എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പ്രോഗ്രാമുകൾ എഴുതാവുന്നതാണ് മാർക്കറ്റിൽ വളരെ എളുപ്പം കിട്ടുന്ന ഒരു ബോർഡ് ആണ് അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ് , റോബോട്ടിക്സ് പഠിക്കുന്നവർക്കിടയിൽ വലിയ പോപ്പുലാരിറ്റി ഓർഡിനോയ്ക്ക് ഉണ്ട്

Arduino ഉപയോഗിച്ച് നമുക്ക് എൽഇഡി ഡിസ്പ്ലേ, Traffic Light, Line follower Robot, Fire detection റോബോട്ട് തുടങ്ങി ഒരുപാട് പ്രോജക്ടുകൾ ചെയ്യാനായി സാധിക്കും
Leave a Reply